ട്രെ​യി​നി​ല്‍ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​യ്ക്ക് നേ​രെ യാ​ത്ര​ക്കാ​രന്‍റെ​ ആ​ക്ര​മ​ണം

03:49 PM Aug 19, 2023 | Deepika.com
കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ല്‍ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​യ്ക്ക് നേ​രെ ആ​ക്ര​മ​ണം. പാ​ല​ക്കാ​ട് സ്വ​ദേ​ശിനി ര​ജി​ത​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വ​യോ​ധി​ക​നാ​യ യാ​ത്ര​ക്കാ​ര​നാ​ണ് ആ​ക്ര​മി​ച്ച​ത്.

മം​ഗ​ലാ​പു​രം- ചെ​ന്നൈ എ്ക​സ്പ്ര​സി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വ​ട​ക​ര​യ്ക്കും കൊ​യി​ലാ​ണ്ടി​ക്കും ഇ​ട​യി​ല്‍ വ​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് നേ​രെ യാ​ത്ര​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

റി​സ​ര്‍​വ് ചെ​യ്ത യാ​ത്ര​ക്കാ​ര്‍ എ​ത്തി​യ​പ്പോ​ള്‍ ടി​ടി​ഇ വ​യോ​ധി​ക​നോ​ട് സീ​റ്റി​ല്‍ നി​ന്നും മാ​റി​യി​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് കൂ​ട്ടാ​ക്കാ​തെ വ​ന്ന​പ്പോ​ള്‍ ടി​ടി​ഇ വീ​ണ്ടും മാ​റി​യി​രി​ക്കാ​ന്‍ പ​റ​ഞ്ഞു. അപ്പോ​ഴാ​ണ് വ​യോ​ധി​ക​ന്‍ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​യു​ടെ മു​ഖ​ത്ത​ടി​ച്ച​ത്.

മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ന്‍ ഇ​യാ​ളെ ത​ട​ഞ്ഞെ​ങ്കി​ലും വ​ണ്ടി കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ കോ​ച്ചി​ല്‍ നി​ന്നും ഇ​റ​ങ്ങു​ന്ന​തി​നി​ടെ വ​യോ​ധി​ക​ന്‍ വീ​ണ്ടും ടി​ടി​ഇ​യു​ടെ മു​ഖ​ത്ത​ടി​ച്ചു.

മ​ര്‍​ദ​ന​ത്തി​ല്‍ യു​വ​തിയുടെ മു​ഖ​ത്ത് പ​രി​ക്കേ​റ്റു. ടി​ടി​ഇ കോ​ഴി​ക്കോ​ട് ബീ​ച്ചാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. വ​യോ​ധി​ക​നെ യാ​ത്ര​ക്കാ​ര്‍ പി​ടി​കൂ​ടി റെ​യി​ല്‍​വേ പോ​ലീ​സി​ൽ ഏ​ല്‍​പ്പി​ച്ചു.