സി​പി​എ​മ്മി​ന്‍റെ "വി20' ​പോ​ലീ​സ് ത​ട​ഞ്ഞു; വി​മ​ര്‍​ശ​ന​വു​മാ​യി ജ​യ​റാം ര​മേ​ശ്

03:35 PM Aug 19, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ സി​പി​എം ഓ​ഫീ​സി​ലെ പ​രി​പാ​ടി പോ​ലീ​സ് ത​ട​ഞ്ഞു. ജി 20​ന് എ​തി​രേ സി​പി​എം സു​ര്‍​ജി​ത് ഭ​വ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച വി20 ​പ​രി​പാ​ടി​യാ​ണ് ത​ട​ഞ്ഞ​ത്. പ​രി​പാ​ടി​ക്ക് മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങി​യി​ല്ലെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ ത​ങ്ങ​ളു​ടെ ഓ​ഫീ​സി​ന് അ​ക​ത്ത് ന​ട​ത്തു​ന്ന പ​രി​പാ​ടി​ക്ക് അ​നു​മ​തി​യു​ടെ അ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് സി​പി​എം പ​റ​യു​ന്ന​ത്. വി​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സി​പി യെ ​കാ​ണു​മെ​ന്നും സി​പി​എം പ്ര​തി​നി​ധി​ക​ള്‍ കൂ​ട്ടി​ചേ​ര്‍​ത്തു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് വി 20 ​ആ​രം​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച വ​രെ ​ആ​ണു​ള്ള​ത്. ജി20​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​മ​ര്‍​ശ​നാ​ത്മ​ക​മാ​യ പ​രി​പാ​ടി​യി​ല്‍ സി​പി​എം നേ​ത​ക്ക​ള്‍​ക്കൊ​പ്പം ​പൗ​ര​പ്ര​മു​ഖ​രം ആ​ക്ടി​വി​സ്റ്റു​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ് പോ​ലീ​സ് ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ് പോ​ലീ​സ് നീ​ക്ക​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ലീ​സ് ഗേ​റ്റ് പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യെ​ങ്കി​ലും അ​ക​ത്ത് വി20 ​പ​രി​പാ​ടി തു​ട​രു​ക​യാ​ണ്.