സാമൂഹ്യ സുരക്ഷാ പെന്ഷന് നല്കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്ഷന് നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്ഷന് ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളില്‍ പെന്ഷന് വിതരണം പൂര്‍ത്തിയാക്കും. സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം മുടങ്ങിയിട്ട് രണ്ട് വര്‍ഷമായിട്ടും പെന്ഷന് വിതരണം മുടങ്ങാതെ കൊണ്ടുപോകാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായത് അഭിമാനകരമായ കാര്യമാണ്.
ജനങ്ങള്‍ക്ക് നല്കിയ ഉറപ്പ് വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ പാലിക്കുകയാണെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറഞ്ഞു.