തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണവില

01:58 PM Aug 19, 2023 | Deepika.com
കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണം പവന് 43,280 രൂപയും ​ഗ്രാമിന് 5,410 രൂപയുമാണ് വില. 24 കാരറ്റ് സ്വർണം പവന് 47,216 രൂപയും ​ഗ്രാമിന് 5,902 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഈ മാസം ആദ്യം മുതൽ സ്വർണവില കുറയുന്ന പ്രവണതയായിരുന്നു. സ്വർണവിലയിൽ മാറ്റമില്ലാത്തതിനാൽ ഈ ദിവസങ്ങളിൽ ജ്വല്ലറികളിലെ വിൽപന ഉയർന്നേക്കും. ഓണസീസൺ കൂടി അടുത്തതോടെ സ്വർണവിപണിയിൽ ഉണർവുണ്ടായേക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

കടകളിൽ അഡ്വാൻസ് ബുക്കിം​ഗുകളും നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ന് വെള്ളി വിലയിൽ ഇടിവുണ്ടായിട്ടുണ്ട്. ​ഗ്രാമിന് 20 പൈസ കുറഞ്ഞ് 76.50 രൂപയും എട്ട് ​ഗ്രാമിന് 1.60 രൂപ കുറഞ്ഞ് 612 രൂപയുമായിട്ടുണ്ട്. അന്താരാഷ്‌ട്ര മാർക്കറ്റിൽ സ്വർണവില ഔൺസിന് 1,889.50 യുഎസ് ഡോളറായി.