കെ.​ഫോ​ണി​ല്‍ ഖ​ജ​നാ​വി​നു​ണ്ടാ​യ​ത് കോ​ടി​ക​ളു​ടെ ന​ഷ്ടം, മു​ഖ്യ​മ​ന്ത്രി പ്ര​തി​യാ​കും: സ​തീ​ശ​ന്‍

01:46 PM Aug 19, 2023 | Deepika.com
കോ​ട്ട​യം: കെ.​ഫോ​ണ്‍ അ​ഴി​മ​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. എ​സ്ആ​ര്‍​ഐ​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ള്‍​ക്ക് എ​ല്ലാ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ചു​കൊ​ണ്ട് കോ​ടിക്കണക്കി​ന് രൂ​പ മൊ​ബി​ലൈ​സേ​ഷ​ന്‍ അ​ഡ്വാ​ന്‍​സ് കൊ​ടു​ത്തു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടാ​ണ് സ്റ്റോ​ര്‍ പ​ര്‍​ച്ചേ​സ് മാ​നു​വ​ല്‍ ലം​ഘി​ച്ചു​കൊ​ണ്ട് പ​ലി​ശ​യി​ല്ലാ​തെ പ​ണം കൊ​ടു​ത്ത​ത്. 1000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് 1500 കോ​ടി രൂ​പ​യ്ക്ക് ന​ട​പ്പാ​ക്കി​യ​ത്. ഇ​തി​ന് പു​റ​മേ​യാ​ണ് വീ​ണ്ടും പത്ത് ശ​ത​മാ​നം മൊ​ബി​ലൈ​സേ​ഷ​ന്‍ അ​ഡ്വാ​ന്‍​സ് കൊ​ടു​ത്ത് വീ​ണ്ടും ഖ​ജ​നാ​വി​ന് ന​ഷ്ട​മു​ണ്ടാ​ക്കി​യ​തെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

പാ​ലാ​രി​വ​ട്ടം കേ​സി​ല്‍ പാ​ലം പ​ണി​ത ക​മ്പ​നി​ക്ക് മൊ​ബി​ലൈ​സേ​ഷ​ന്‍ അ​ഡ്വാ​ന്‍​സ് കൊ​ടു​ത്ത​തി​നാ​ണ് അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഇ​ബ്രാ​ഹിംകു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്ത​ത്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ഖ​ജ​നാ​വി​ന് കോ​ടി​ക​ളു​ടെ ന​ഷ്ടം ഉ​ണ്ടാ​ക്കി​യ മു​ഖ്യ​മ​ന്ത്രി കെ.​ഫോ​ണ്‍ കേ​സി​ല്‍ പ്ര​തി​യാ​കു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.