ബി​ഹാ​റി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം; നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍

02:20 PM Aug 19, 2023 | Deepika.com
പാ​റ്റ്‌​ന: ബി​ഹാ​റി​ലെ അ​രാ​ര​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ വീ​ട്ടി​ല്‍ ക​യ​റി വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍. പിടിയിലായവരിൽ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്.

പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷ​മേ കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ദൈ​നി​ക് ജാ​ഗ​ര​ണ്‍ പ​ത്ര​ത്തി​ലെ വി​മ​ല്‍ കു​മാ​ര്‍ യാ​ദ​വ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് നാ​ലം​ഗ സം​ഘം ഇ​യാ​ളു​ടെ റാ​ണി ഗം​ജി​ലു​ള്ള വീ​ട്ടി​ല്‍ ക​യ​റി വെ​ടി​യുതിർക്കുകയായിരുന്നു.