42 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ടു​മാ​യി മു​ന്‍ സൈ​നി​ക​നും സു​ഹൃ​ത്തും പി​ടി​യി​ല്‍

11:54 AM Aug 19, 2023 | Deepika.com
ചെ​ന്നൈ: 42 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ടു​മാ​യി മു​ന്‍ സൈ​നി​ക​നും സു​ഹൃ​ത്തും പി​ടി​യി​ല്‍. മു​ന്‍ സൈ​നി​ക​നാ​യ അ​ണ്ണാ​മ​ലൈ, സു​ഹൃ​ത്ത് സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​രാ​ണ് ചെ​ന്നൈ​യി​ല്‍ പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ല്‍​നി​ന്ന് പ്രി​ന്‍റിം​ഗ് മെ​ഷീ​നു​ക​ളും നോ​ട്ട് എ​ണ്ണു​ന്ന മെ​ഷീ​നു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​രു പ​ച്ച​ക്ക​റി​ക​ട​ക്കാ​ര​ന്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ര്‍ കു​ടു​ങ്ങി​യ​ത്.

ക​ട​യി​ല്‍ പ​ച്ച​ക്ക​റി വാ​ങ്ങാ​നെ​ത്തി​യ ആ​ളാ​ണ് 500 രൂ​പ​യു​ടെ നാ​ല് ക​ള്ള​നോ​ട്ടു​ക​ള്‍ ന​ല്‍​കി​യ​ത്. വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​തോ​ടെ ക​ട​ക്കാ​ര​ന് നോ​ട്ടു​ക​ള്‍ ന​ല്‍​കി​യ ആ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു.

പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.