റൊ​ണാ​ൾ​ഡോ തി​രി​ച്ചു​വ​ന്നി​ട്ടും ര​ക്ഷ​യി​ല്ല; അ​ൽ ന​സ​റി​ന് ര​ണ്ടാം തോ​ൽ​വി

06:57 AM Aug 19, 2023 | Deepika.com
റി​യാ​ദ്: സൗ​ദി പ്രോ ​ലീ​ഗി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും അ​ൽ ന​സ​റി​ന് തോ​ൽ​വി. സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ആ​ദ്യ ഇ​ല​വ​നി​ൽ ക​ളി​ച്ചി​ട്ടും അ​ൽ താ​വൂ​നെ​തി​രെ അ​ൽ ന​സ​ർ തോ​റ്റു. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നാ​ണ് അ​ൽ താ​വൂ​നി​ന്‍റെ വി​ജ​യം.

ലി​യാ​ൻ‌​ഡ്രെ ത​വാം​ബ (20), അ​ഹ​മ്മ​ദ് ബാ​ഹു​സൈ​ൻ (96) എ​ന്നി​വ​രാ​ണ് അ​ൽ താ​വൂ​നി​ന്‍റെ ഗോ​ളു​ക​ൾ നേ​ടി​യ​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി നേ​രി​ട്ട​തോ​ടെ ലീ​ഗി​ൽ അ​ൽ ന​സ​റി​ന്‍റെ നി​ല പ​രു​ങ്ങ​ലി​ലാ​യി.

ഓ​ഗ​സ്റ്റ് 25ന് ​അ​ൽ ഫ​ത്തേ​യ്ക്ക് എ​തി​രെ​യാ​ണ് അ​ൽ ന​സ​റി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.