സിം​ഗ​പ്പൂ​ർ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​നും മ​ത്സ​ര​രം​ഗ​ത്ത്

05:29 AM Aug 19, 2023 | Deepika.com
സിം​ഗ​പ്പൂ​ർ: സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ന​ട​ക്കു​ന്ന സിം​ഗ​പ്പൂ​ർ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ത​ർ​മാ​ൻ ഷ​ൺ​മു​ഖ​ര​ത്ന​വും ര​ണ്ട് ചൈ​നീ​സ് വം​ശ​ജ​രും യോ​ഗ്യ​ത നേ​ടി. സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ട് ക​മ്പ​നി​ക​ളു​ടെ മു​ൻ എ​ക്സി​ക്യൂ​ട്ടി​വു​ക​ളാ​ണ് ചൈ​നീ​സ് വം​ശ​ജ​രാ​യ ര​ണ്ടു​പേ​ർ.

ചീ​ഫ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഓ​ഫി​സ​ർ നം​ഗ് കോ​ക് സോം​ഗ്, എ​ൻ​ടി​യു​സി ഇ​ൻ​കം ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ടാ​ൻ കി​ൻ ലി​യാ​ൻ എ​ന്നി​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള ചൈ​നീ​സ് വം​ശ​ജ​ർ. 66കാ​ര​നാ​യ ത​ർ​മാ​ൻ ഷ​ൺ​മു​ഖ​ര​ത്നം വി​ദ്യാ​ഭ്യാ​സ, ധ​ന​കാ​ര്യ മ​ന്ത്രി​യാ​യും 2011 മു​ത​ൽ 2019 വ​രെ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

അ​വ​സാ​ന ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച വ​രെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യി ആ​റ് അ​പേ​ക്ഷ​ക​ളാ​ണ് പ്ര​സി​ഡ​ൻ​ഷ്യ​ൽ ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി​ക്ക് ല​ഭി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഒ​ന്നി​ല​ധി​കം പേ​ർ യോ​ഗ്യ​ത നേ​ടു​ക​യാ​ണെ​ങ്കി​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഹ​ലീ​മ യാ​ക്കൂ​ബി​ന്‍റെ ആ​റു​വ​ർ​ഷ കാ​ലാ​വ​ധി സെ​പ്റ്റം​ബ​ർ 13ന് ​അ​വ​സാ​നി​ക്കും.