പാ​ക്കി​സ്ഥാ​നി​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത് 19 പ​ള്ളി​ക​ളും ക്രൈ​സ്ത​വ​രു​ടെ 87 ഭ​വ​ന​ങ്ങ​ളും

03:06 AM Aug 19, 2023 | Deepika.com
ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ൽ മ​ത​നി​ന്ദ ആ​രോ​പി​ച്ച് ജ​ന​ക്കൂ​ട്ടം 19 പ​ള്ളി​ക​ളും ക്രൈ​സ്ത​വ​രു​ടെ 87 ഭ​വ​ന​ങ്ങ​ളും ന​ശി​പ്പി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ട്. പാ​ക്കി​സ്ഥാ​നി​ലെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ബു​ധ​നാ​ഴ്ച മ​ത​നി​ന്ദാ പ​രാ​മ​ർ​ശ​മു​ള്ള ഖു​റാ​ൻ താ​ളു​ക​ൾ ക​ണ്ടെ​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഫൈ​സ​ലാ​ബാ​ദ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ജ​ര​ൻ​വാ​ല​യി​ലാ​ണ് അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. നൂ​റു​ക​ണ​ക്കി​നു പേ​ർ പ​ള്ളി​ക​ളും ഭ​വ​ന​ങ്ങ​ളും ന​ശി​പ്പി​ക്കു​ക​യും അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ലെ ര​ണ്ടു മു​ഖ്യ​പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യെ​ന്നു പ്ര​വി​ശ്യ​യി​ലെ കാ​വ​ൽ മു​ഖ്യ​മ​ന്ത്രി മൊ​ഹ്‌​സി​ൻ ന​ഖ്‌​വി വെ​ള്ളി​യാ​ഴ്ച അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ 140 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ക​ഴി​ഞ്ഞ​ദി​വ​സം പ്ര​വി​ശ്യാ സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. മോ​സ്കി​ലെ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ ആ​ക്ര​മ​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത മു​ഹ​മ്മ​ദ് യാ​സി​നും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

തീ​വ്ര​വി​ഭാ​ഗ​മാ​യ തെ​ഹ്‌​രി​ക് ഇ ​ല​ബ്ബാ​യി​ക്ക് പാ​ക്കി​സ്ഥാ​ന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.