ആ​ദ്യ ട്വ​ന്‍റി-20 യി​ൽ ഇ​ന്ത്യ​ക്ക് ജ​യം

11:30 PM Aug 18, 2023 | Deepika.com
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20 യി​ൽ ഇ​ന്ത്യ​ക്ക് ജ​യം. മ​ഴ ത​ട​സ​പ്പെ​ടു​ത്തി​യ മ​ത്സ​ര​ത്തി​ൽ മ​ഴ നി​യ​മ​പ്ര​കാ​രം ര​ണ്ട് റ​ൺ​സി​നാ​ണ് ഇ​ന്ത്യ ജ​യി​ച്ച​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​യ​ർ​ല​ൻ​ഡ് നി​ശ്ചി​ത ഓ​വ​റി​ൽ 139 റ​ൺ​സ് നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 6.5 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റി​ന് 47 റ​ൺ​സ് എ​ടു​ത്തു​നി​ൽ​ക്കെ മ​ഴ​യെ​ത്തി. മ​ത്സ​രം തു​ട​രാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ മ​ഴ നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ വി​ജ​യി​ക​ളാ​യി.

ബാ​റി മ​ക്കാ​ർ​ത്തി​യു​ടെ (51) അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് അ​യ​ർ​ല​ൻ​ഡി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ ന​ൽ​കി​യ​ത്. നീ​ണ്ട 11 മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കും വി​ശ്ര​മ​ത്തി​നും ശേ​ഷം തി​രി​ച്ചെ​ത്തി​യ പേ​സ് ബൗ​ള​ർ ജ ​സ്പ്രീ​ത് ബും​റ നാ​ല് ഓ​വ​റി​ൽ 24 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. പ്ര​സി​ദ്ധ് കൃ​ഷ്ണ​യും ര​വി ബി​ഷ്ണോ​യി​യും ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം സ്വ​ന്ത​മാ​ക്കി. അ​ർ​ഷ്ദീ​പ് സിം​ഗ് ഒ​രു വി​ക്ക​റ്റ് നേ​ടി.