പാ​ല​രു​വി​ക്ക് അ​ങ്ക​മാ​ലി​യി​ലും രാ​ജ്യ​റാ​ണി​ക്ക് ആ​ലു​വ​യി​ലും സ്റ്റോപ്പുകൾ

10:46 PM Aug 18, 2023 | Deepika.com
കൊ​ച്ചി: മൂ​ന്നു ട്രെ​യി​നു​ക​ൾ​ക്ക് ചാ​ല​ക്കു​ടി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളാ​യ ആ​ലു​വ, അ​ങ്ക​മാ​ലി, ചാ​ല​ക്കു​ടി എ​ന്നി​വ​ട​ങ്ങ​ളി​ൽ പു​തി​യ​താ​യി സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​താ​യി ബെ​ന്നി ബ​ഹ​നാ​ൻ എം ​പി. നി​ല​മ്പൂ​ർ- കൊ​ച്ചു​വേ​ളി രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ന് ആ​ലു​വ​യി​ലും തി​രു​നെ​ൽ​വേ​ലി - പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്സ്പ്ര​സി​ന് അ​ങ്ക​മാ​ലി​യി​ലും, തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സി​ന് ചാ​ല​ക്കു​ടി​യി​ലു​മാ​ണ് സ്റ്റോ​പ്പ​നു​വ​ദി​ച്ച​ത്.

കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണോ, റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ച്ച​ത് എ​ന്ന് എം ​പി അ​റി​യി​ച്ചു.