പ്രി​യ​ങ്ക മോ​ദി​ക്കെ​തി​രെ,രാ​ഹു​ൽ അ​മേ​ഠി​യി​ൽ: യു​പി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ

06:11 PM Aug 18, 2023 | Deepika.com
ല​ക്നോ: രാ​ഹു​ൽ ഗാ​ന്ധി അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മേ​ഠി​യി​ൽ​നി​ന്നും മ​ത്സ​രി​ക്കു​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ജ​യ് റാ​യി. പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഏ​തു മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ക്കാ​മെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി പു​തു​താ​യി ചു​മ​ത​ല​യേ​റ്റ അ​ജ​യ് റാ​യി പ​റ​ഞ്ഞു.

വ​യ​നാ​ട് എം​പി​യാ​യ രാ​ഹു​ൽ ഗാ​ന്ധി അ​മേ​ഠി​യി​ൽ‌ മ​ത്സ​രി​ക്കാ​ൻ എ​ത്തി​യാ​ൽ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​മാ​യി നേ​രി​ട്ടു​ള്ള പോ​രി​ന് ക​ള​മൊ​രു​ങ്ങും. ക​ഴി​ഞ്ഞ ത​വ​ണ അ​മേ​ഠി​യി​ലും വ​യ​നാ​ട്ടി​ലു​മാ​ണ് രാ​ഹു​ൽ മ​ത്സ​രി​ച്ച​ത്. എ​ന്നാ​ൽ അ​മേ​ഠി​യി​ൽ സ്മൃ​തി ഇ​റാ​നി​യോ​ട് രാ​ഹു​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

വാ​രാ​ണ​സി​യി​ൽ ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ പ്രി​യ​ങ്ക ഗാ​ന്ധി മ​ത്സ​രി​ച്ചാ​ൽ, അ​വ​രു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കാ​നാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ തീ​വ്ര​ശ്ര​മം ന​ട​ത്തും. പ്രി​യ​ങ്ക ഗാ​ന്ധി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഏ​തു മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് മ​ത്സ​രി​ച്ചാ​ലും വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.