തിരുവനന്തപുരം: ഈ വർഷത്തെ ഓണാഘോഷ പരിപാടിയിലേക്കു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ച് സർക്കാർ. മന്ത്രിമാരായ വി. ശിവൻകുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനിൽ നേരിട്ടെത്തിയാണ് ക്ഷണിച്ചത്. ഗവർണർക്ക് മന്ത്രിമാർ ഓണക്കോടിയും സമ്മാനിച്ചു.
കഴിഞ്ഞവർഷത്തെ ഓണാഘോഷത്തിലേക്ക് ഗവർണറെ ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. ഗവർണർ- സർക്കാർ പോര് കൊടുന്പിരിക്കൊണ്ട് നിൽക്കുന്പോഴായിരുന്നു കഴിഞ്ഞ വർഷത്തെ ഓണം. ഇപ്പോൾ സർക്കാരും ഗവർണറും സമാധാന പാതയിലാണ്.
സ്വാതന്ത്ര്യ ദിനത്തിൽ രാജ്ഭവനിൽ ഗവർണർ ഒരുക്കിയ അറ്റ് ഹോം വിരുന്നു സത്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബ സമേതം പങ്കെടുത്തിരുന്നു.
ഓണത്തിന് വരണം; ഗവർണറെ ക്ഷണിച്ച് സർക്കാർ
07:49 PM Aug 18, 2023 | Deepika.com