പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: മത്സര രംഗത്ത് ഏഴ് പേർ; മൂന്ന് പത്രികകൾ തള്ളി

01:56 PM Aug 18, 2023 | Deepika.com
കോ​ട്ട​യം: പു​തു​പ്പ​ള്ളി നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ ഏ​ഴ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്ന് പ​ത്രി​ക​ക​ള്‍ ത​ള്ളി. ആ​കെ 10 പേ​ര്‍ ആ​യി​രു​ന്നു പ​ത്രി​ക ന​ല്‍​കി​യി​രു​ന്ന​ത്.

സ്വ​ത​ന്ത്ര​നാ​യി റി​ക്കാ​ര്‍​ഡു​ക​ള്‍​ക്ക് വേ​ണ്ടി മ​ല്‍​സ​രി​ക്കു​ന്ന പ​ദ്മ​രാ​ജന്‍റേ​യും എ​ല്‍​ഡി​എ​ഫ്, ബി​ജെ​പി ഡ​മ്മി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും പ​ത്രി​ക​ക​ളാ​ണ് ത​ള്ളി​യ​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം റെ​ജി സ​ഖ​റി​യ ആ​യി​രു​ന്നു എ​ല്‍​ഡി​എ​ഫ് ഡ​മ്മി സ്ഥാ​നാ​ര്‍​ഥി. മ​ഞ്ജു എ​സ്. നാ​യ​ര്‍ ആ​യി​രു​ന്നു എ​ന്‍​ഡി​എ ഡ​മ്മി സ്ഥാ​നാ​ര്‍​ഥി.

എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ്, എ​ന്‍​ഡി​എ മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം എ​എ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെയും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ പി.​കെ. ദേ​വ​ദാ​സ്, സ​ന്തോ​ഷ് ജോ​സ​ഫ്, ഷാ​ജി എ​ന്നി​വ​രു​ടെയും പ​ത്രി​ക അം​ഗീ​ക​രി​ച്ചു.

എ​ല്‍​ഡി​എ​ഫി​നാ​യി സി​പി​എ​മ്മി​ന്‍റെ ജെ​യ്ക് സി. ​തോ​മ​സ്, യു​ഡി​എ​ഫി​നാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ ചാ​ണ്ടി ഉ​മ്മ​ന്‍, എ​ന്‍​ഡി​എ​യ്ക്കാ​യി ബി​ജെ​പി​യു​ടെ ജി.​ലി​ജി​ന്‍ ലാ​ല്‍, ആം​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ ലൂ​ക്ക് തോ​മ​സ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​മാ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലു​ള്ള​ത്.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന​തി​നാ​ല്‍ പു​തു​പ്പ​ള്ളി​യി​ല്‍ അ​ന്തി​മ ചി​ത്ര​മാ​യെ​ന്ന് പ​റ​യാ​നാ​കി​ല്ല. 21 ആ​ണ് പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.

മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് പു​തു​പ്പ​ള്ളി​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. എ​ട്ടി​നാ​ണ് ഫ​ലം പു​റ​ത്തു​വ​രി​ക.