അ​പ​കീ​ര്‍​ത്തി​ക്കേ​സ്: രാ​ഹു​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ടെ​ന്ന് ജാ​ര്‍​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി

01:01 PM Aug 18, 2023 | Deepika.com
റാ​ഞ്ചി: അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ റാ​ഞ്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ടെ​ന്ന് ജാ​ര്‍​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി. സി​റ്റിം​ഗ് എം​പി എ​ന്ന തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി​ ഉ​ത്ത​ര​വ്.

"മോ​ദി' പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​ദീ​പ് മോ​ദി എ​ന്ന​യാ​ള്‍ രാ​ഹു​ലി​നെ​തി​രേ റാ​ഞ്ചി കോ​ട​തി​യി​ല്‍ മാ​നന​ഷ്ട​ക്കേ​സ് കൊ​ടു​ത്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് രാ​ഹു​ല്‍ അ​ഭ്യ​ര്‍​ഥി​ച്ചെ​ങ്കി​ലും നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന് റാ​ഞ്ചി കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​നെ​തി​രേ രാ​ഹു​ല്‍ ജാ​ര്‍​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

2019ല്‍ ​ക​ര്‍​ണാ​ട​ക​യി​ലെ കോ​ലാ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ തു​ട​ര്‍​ന്നാ​ണ് ഗാ​ന്ധി​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. "ക​ള്ള​ന്മാ​ര്‍​ക്കെ​ല്ലാം എ​ങ്ങ​നെ​യാ​ണ് മോ​ദി എ​ന്ന​ത് പൊ​തു​വാ​യ കു​ടും​ബ​പ്പേ​ര് ആ​യ​ത്' എ​ന്ന​താ​യി​രു​ന്നു ആ ​വി​വാ​ദ പ​രാ​മ​ര്‍​ശം.

പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഗു​ജ​റാ​ത്ത് എം​പി പൂ​ര്‍​ണേ​ഷ് മോ​ദി സൂ​റ​ത്ത് സെ​ഷ​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കോ​ട​തി ര​ണ്ടു​വ​ര്‍​ഷം ശി​ക്ഷ വി​ധി​ച്ച​തോ​ടെ രാ​ഹു​ലി​ന് എം​പി സ്ഥാ​നം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. രാ​ഹു​ൽ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും കീ​ഴ്‌​ക്കോ​ട​തി വി​ധി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് സു​പ്രീം കോ​ട​തി​യി​ല്‍ നി​ന്നും സ്‌​റ്റേ ല​ഭി​ച്ച​തോ​ടെ​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ത്വം തി​രി​കെ ല​ഭി​ച്ച​ത്.