മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് ഡി​വൈ​എ​ഫ്‌​ഐ മാ​ര്‍​ച്ച്

04:26 PM Aug 18, 2023 | Deepika.com
കൊ​ച്ചി: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചു​മാ​യി ഡി​വൈ​എ​ഫ്‌​ഐ. മൂ​വാ​റ്റു​പു​ഴ​യി​ലെ എം​എ​ല്‍​എ ഓ​ഫീ​സി​ന് നൂ​റ് മീ​റ്റ​ര്‍ അ​ക​ലെ​വ​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് മാ​ര്‍​ച്ച് ത​ട​ഞ്ഞു.

അ​ക്ര​മം ഉ​ണ്ടാ​കി​ല്ലെ​ന്നും ശാ​ന്ത​മാ​യ സ​മ​ര​മാ​ണ് ന​ട​ത്തു​ക​യെ​ന്നും പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​ര​ത്തേ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍, നി​കു​തി വെ​ട്ടി​പ്പ് അ​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ സി​പി​എം ഉ​യ​ര്‍​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ പ്ര​ത്യ​ക്ഷ​സ​മ​ര​വു​മാ​യി ഡി​വൈ​എ​ഫ്‌​ഐ​യും രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.