കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വർണം പവന് 280 രൂപ കുറഞ്ഞ് 43,280 രൂപയായിരുന്നു. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,410 രൂപയിലെത്തി. സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്.
24 കാരറ്റ് സ്വർണം പവന് 304 രൂപ കുറഞ്ഞ് 47,216 രൂപയായിരുന്നു. ഗ്രാമിന് 5,902 രൂപയാണ് വിപണി വില. ഈ മാസം ഒന്നു മുതൽ സ്വർണവില ഇടിയുന്ന പ്രവണത തുടരുകയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സ്വർണവിലയിൽ 440 രൂപയുടെ ഇടിവാണുണ്ടായത്.
ഇന്ന് വെള്ളി വിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ വർധിച്ച് 76.70 രൂപയും എട്ട് ഗ്രാമിന് എട്ട് രൂപ വർധിച്ച് 613.60 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 1892.90 യുഎസ് ഡോളറായിട്ടുണ്ട്.
പൊന്ന് "മിന്നിയില്ല'; മാറ്റമില്ലാതെ സ്വർണവില
04:22 PM Aug 18, 2023 | Deepika.com