സ്ഥാനാ​ര്‍​ഥി​ക​ള്‍ 10; അ​പ​ര​ന്‍​മാ​രി​ല്ലാ​തെ പു​തു​പ്പ​ള്ളി

11:03 AM Aug 18, 2023 | Deepika.com
കോ​ട്ട​യം: പു​തു​പ്പ​ള്ളി നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ 10 സ്ഥാനാ​ര്‍​ഥി​ക​ള്‍. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​ദി​വ​സം അ​വ​സാ​നി​ച്ചി​രു​ന്നു. ആ​കെ 19 സെ​റ്റ് പ​ത്രി​ക​ക​ളാ​ണ് സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച ഏ​ഴു​പേ​രാ​ണ് വ​ര​ണാ​ധി​കാ​രി​യാ​യ ആ​ര്‍​ഡി​ഓ വി​നോ​ദ് രാ​ജ​ന്‍, അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർ ഇ.​ദി​ല്‍​ഷാ​ദ് എ​ന്നി​വ​ര്‍ മു​മ്പാ​കെ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. അ​പ​ര​ന്‍​മാ​രി​ല്ല എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. 21 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

എ​ല്‍​ഡി​എ​ഫി​നാ​യി സി​പി​എ​മ്മി​ന്‍റെ ജെ​യ്ക് സി. ​തോ​മ​സ്, യു​ഡി​എ​ഫി​നാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ ചാ​ണ്ടി ഉ​മ്മ​ന്‍, എ​ന്‍​ഡി​എ​യ്ക്കാ​യി ബി​ജെ​പി​യു​ടെ ജി.​ലി​ജി​ന്‍ ലാ​ല്‍ എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലു​ള്ള​ത്.

ലൂ​ക്ക് തോ​മ​സ്( ആം​ആ​ദ്മി പാ​ര്‍​ട്ടി), ഷാ​ജി ( സ്വ​ത​ന്ത്ര​ന്‍), പി.​കെ. ദേ​വ​ദാ​സ് (സ്വ​ത​ന്ത്ര​ന്‍), സ​ന്തോ​ഷ് ജോ​സ​ഫ്(​സ്വ​ത​ന്ത്ര​ന്‍) , ഡോ. ​കെ. പ​ദ്മ​രാ​ജ​ന്‍( സ്വ​ത​ന്ത്ര​ന്‍) എ​ന്നി​വ​രാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച മ​റ്റ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍.

ജെ​യ്ക്കി​ന് പു​റ​മേ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം റെ​ജി സ​ഖ​റി​യ, ലി​ജി​ന്‍ ലാ​ലി​ന് പു​റ​മേ മ​ഞ്ജു എ​സ്. നാ​യ​ര്‍ എ​ന്നി​വ​ര്‍ ഡ​മ്മി സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന് ഡ​മ്മി സ്ഥാ​നാ​ര്‍​ഥി ഇ​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ടു​ത്ത പ​ത്രി​ക​യി​ല്‍ കേ​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​കാ​ത്ത​തി​നാ​ല്‍ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി. ​തോ​മ​സ് പ​ത്രി​ക പു​തു​ക്കി ന​ല്‍​കി. ഒ​രു കേ​സി​ന്‍റെ വി​വ​രം ചേ​ര്‍​ക്കാ​ന്‍ വി​ട്ടു​പോ​യ​താ​ണ് പു​തു​ക്കി​ന​ല്‍​കാ​ന്‍ കാ​ര​ണം.

മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സെപ്റ്റംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിനാണ് ഫലം പുറത്തുവരിക.