മ​ണി​പ്പു​രി​ല്‍ വീ​ണ്ടും വെ​ടി​വ​യ്പ്പ്; മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

01:31 PM Aug 18, 2023 | Deepika.com
ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ വീ​ണ്ടും അ​ക്ര​മം. ഉ​ക്രു​വി​ലെ തോ​വാ​യി​ല്‍ ഉ​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 24, 26, 35 വ​യ​സ് പ്രാ​യ​മു​ള്ള കു​ക്കി വി​ഭാ​ഗ​ക്കാ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആ​യു​ധ​ധാ​രി​ക​ളാ​യ ഒ​രു സം​ഘം ആ​ളു​ക​ള്‍ ഗ്രാ​മ​ത്തി​ന് കാ​വ​ല്‍ നി​ന്ന​വ​രു​ടെ നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ വ​ലി​യ ഏ​റ്റു​മു​ട്ട​ല്‍ ഉ​ണ്ടാ​യെ​ന്നാ​ണ് വി​വ​രം.

സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ള്‍​ഗ്രാ​മ​മാ​യ​തി​നാ​ല്‍ വെ​ടി​വ​യ്പ്പ് ന​ട​ന്ന സ​മ​യ​ത്ത് ഇ​വി​ടെ സു​ര​ക്ഷാ​സേ​ന​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചിട്ടുണ്ട്.