കോ​ട്ട​യ​ത്ത് കോ​ണ്‍​ക്രീ​റ്റ് ക​മാ​നം വീ​ണ് ഒ​രാ​ള്‍ മ​രി​ച്ച സം​ഭ​വം: പോ​ലീ​സ് കേ​സെ​ടു​ത്തു

12:06 PM Aug 18, 2023 | Deepika.com
കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ലെ ഹോ​ട്ട​ല്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും കോ​ണ്‍​ക്രീ​റ്റ് ക​മാ​നം അ​ട​ര്‍​ന്നു വീ​ണു ലോ​ട്ട​റി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. പാ​യി​പ്പാ​ട് പ​ള്ളി​ച്ചി​റ​ക്ക​വ​ല പ​ള്ളി​ത്താ​ച്ചി​റ ക​ല്ലു​പ്പ​മ്പ് കെ.​ജെ എ​ബ്ര​ഹാ​മി​ന്‍റെ മ​ക​ന്‍ ജി​നോ കെ.​എ​ബ്ര​ഹാം (46) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെയാണ് കോ​ട്ട​യം ന​ഗ​ര​സ​ഭ ഓ​ഫി​സി​ന് എ​തി​ര്‍വ​ശ​ത്തെ രാ​ജ​ധാ​നി ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു​ഭാ​ഗം അ​ട​ര്‍​ന്നു​വീ​ണ​ത്. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം രാ​ജ​ധാ​നി ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ടം സു​ര​ക്ഷി​ത​മാ​ണെ​ന്നാ​ണ് നേ​ര​ത്തേ ന​ഗ​ര​സ​ഭ ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ച​ത്. 50 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് മു​ഴു​വ​ന്‍ പൊ​ളി​ച്ച് മാ​റ്റി പു​തി​യ കെ​ട്ടി​ടം പ​ണി​യ​ണ​മെ​ന്ന ഹ​ര്‍​ജി​യി​ലാ​ണ് 2020 ഒ​ക്ടോ​ബ​റി​ല്‍ ന​ഗ​ര​സ​ഭ കോ​ട​തി​യി​ല്‍ ​​സത്യവാം​ഗ്മൂ​ലം ന​ല്‍​കി​യ​ത്.

മ​റ്റ് കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് കാ​ല​പ്പഴ​ക്കമുണ്ടെ​ന്ന വാ​ദം ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ചു. കെ​ട്ടി​ടം പൊ​ളി​ക്ക​ണ​മെ​ന്ന കോ​ട​തി വി​ധി​യേ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ കോംപ്ല​ക്‌​സി​ലെ ബാ​ര്‍ ഹോ​ട്ട​ര്‍ ഒ​ഴി​കെ​യു​ള്ള 52 സ്ഥാ​പ​ന​ങ്ങ​ളെ​യും ഒ​ഴി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യ​മി​ല്ലെ​ന്നും. ഹോ​ട്ട​ല്‍ ഉ​ട​മ സ്വ​ന്തം നി​ല​യി​ല്‍ ഇ​വി​ടെ അ​റ്റ​കുറ്റ​പ്പ​ണി ന​ട​ത്തി​യെ​ന്നും ന​ഗ​ര​സ​ഭ കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.