ആലപ്പുഴ: കായംകുളത്ത് 17 വയസുകാരി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരേ പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം. ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് ആരോപണം.
ഇയാള്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്കി. യുവാവ് പലപ്പോഴും ഭീഷണിപ്പെടുത്തിയിട്ടുള്ളതായി സുഹൃത്തുക്കളോട് പെണ്‍കുട്ടി പറഞ്ഞിട്ടുണ്ടെന്ന് അച്ഛന് വിജയന് നല്കിയ പരാതിയില്‍ പറയുന്നു. ആരോപണവിധേയനായ യുവാവിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ചത്. കുളത്തിന് സമീപത്തുനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ബന്ധുവായ യുവാവാണ് തന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞിട്ടുണ്ട്.
വിഷ്ണുപ്രിയയുടെ അച്ഛന് വിജയനും അമ്മ രാധികയും വികലാംഗരാണ്.
കായംകുളത്ത് 17 വയസുകാരി ജീവനൊടുക്കാന്‍ കാരണം ബന്ധുവായ യുവാവ്; പരാതിയുമായി കുടുംബം
10:15 AM Aug 18, 2023 | Deepika.com