തൃ​ശൂ​രി​ല്‍ സ്വ​കാ​ര്യ ​ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം; 40ഓളം പേ​ര്‍​ക്ക് പ​രി​ക്ക്; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

09:32 AM Aug 18, 2023 | Deepika.com
തൃ​ശൂ​ര്‍: ക​ണി​മം​ഗ​ലം പാ​ട​ത്ത് സ്വ​കാ​ര്യ ​ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം. 40ഓളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ഇ​വ​രെ സ​മീ​പ​ത്തെ മൂന്ന് ആ​ശു​പ​ത്രി​കളിലേക്ക് മാറ്റി. ഒ​രു സ്ത്രീ​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെന്നാണ് വിവരം. മറ്റാരുടെയും പരിക്ക് സാരമുള്ളതല്ല.

തൃ​പ്ര​യാ​റി​ല്‍​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക്രൈ​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. റോ​ഡ് പണി പൂർത്തിയാകാത്തതാണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് നാട്ടുകാർ പറഞ്ഞു.

റോഡിന്‍റെ ഒ​രു ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്തി​രു​ന്ന​ത്. ഇതാണ് ബസ് താ​ഴ്ച​യി​ലേ​ക്ക് മ​റി​യാൻ കാരണമായതെന്നും യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞു.

50ൽ അധികം പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ അ​ധി​ക​വും സ്കൂൾ, കോളജ് വി​ദ്യാ​ര്‍​ഥി​ക​ളാ​യിരുന്നു.

മ​ന്ത്രി കെ.​രാ​ജ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. പരിക്കേറ്റവർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.