ട്രം​പി​നെ വ​ധി​ക്കാ​ൻ വി​ഷം ക​ല​ർ​ത്തി​യ ക​ത്ത്: ക​നേ​ഡി​യ​ൻ വ​നി​ത​യ്ക്ക് 22 വ​ർ​ഷം ത​ട​വ്

08:01 AM Aug 18, 2023 | Deepika.com
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ വ​ധി​ക്കാ​ന്‍ മാ​ര​ക വി​ഷം പു​ര​ട്ടി​യ ക​ത്ത് അ​യ​ച്ച കേ​സി​ൽ ഫ്ര​ഞ്ച്-​ക​നേ​ഡി​യ​ൻ വ​നി​ത​യ്ക്ക് യു​എ​സി​ൽ 22 വ​ർ​ഷം ത​ട​വ്. 56കാ​രി​യാ​യ പാ​സ്ക​ൽ ഫെ​റി​യ​റി​നാ​ണ് ശി​ക്ഷ. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. ശി​ക്ഷ പൂ​ർ​ത്തി​യാ​യ ശേ​ഷം യു​എ​സി​ൽ നി​ന്ന് നാ​ടു​ക​ട​ത്ത​പ്പെ​ടും.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 2020 സെ​പ്റ്റം​ബ​റി​ലാ​ണ് ജൈ​വ​വി​ഷ​മാ​യ റൈ​സി​ന്‍ പൊ​ടി പു​ര​ട്ടി​യ ക​ത്ത് പാ​സ്ക​ൽ ഫെ​റി​യ​ർ വൈ​റ്റ് ഹൗ​സി​ലേ​ക്ക് അ​യ​ച്ച​ത്. ജൈ​വാ​യു​ധ പ്ര​യോ​ഗം കൊ​ണ്ട് ട്രം​പി​നേ​യും മ​റ്റു ചി​ല അ​മേ​രി​ക്ക​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രേ​യും വ​ധി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം.

റൈ​സി​ൻ പു​ര​ട്ടി​യ ആ​റു ക​ത്തു​ക​ളാ​ണ് അ​യ​ച്ച​ത്. ഒ​ന്ന് വൈ​റ്റ് ഹൗ​സി​ലേ​ക്കും അ​ഞ്ചെ​ണ്ണം ടെ​ക്‌​സാ​സ് നി​യ​മ വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ലേ​ക്കും. എ​ന്നാ​ല്‍ ക​ത്ത് ട്രം​പി​ന്‍റെ കൈ​യി​ലെ​ത്തും മു​ന്നേ​ത​ന്നെ ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ത്തി​ൽ പാ​സ്ക​ൽ ഫെ​റി​യ​റു​ടെ വി​ര​ല​ട​യാ​ളം എ​ഫ്ബി​ഐ ക​ണ്ടെ​ത്തി.

ഫ്രാ​ൻ​സി​ലെ​യും കാ​ന​ഡ​യി​ലെ​യും ഇ​ര​ട്ട പൗ​ര​ത്വ​മു​ള്ള ഫെ​റി​യ​ർ, 2020 സെ​പ്റ്റം​ബ​റി​ൽ അ​തി​ർ​ത്തി ക​ട​ന്ന് ന്യൂ​യോ​ർ​ക്കി​ലെ ബ​ഫ​ല്ലോ​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​കു​മ്പോ​ൾ തോ​ക്കും ക​ത്തി​യും വെ​ടി​യു​ണ്ട​ക​ളും കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നു.

ഫെ​റി​യ​ര്‍ ക​മ്പ്യൂ​ട്ട​ര്‍ പ്രോ​ഗ്രാ​മ​റാ​ണ്. 2019ല്‍ ​നി​യ​മ​വി​രു​ദ്ധ​മാ​യി ആ​യു​ധം കൈ​യി​ൽ വ​ച്ച​തി​നും വ്യാ​ജ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ച​തി​നും ഫെ​റി​യ​റി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.