ഫ്ലോ​റി​ഡ​യി​ൽ ഒ​മ്പതു വ​യ​സു​കാ​ര​ന്‍റെ വെ​ടി​യേ​റ്റ് ആ​റു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

08:51 AM Aug 18, 2023 | Deepika.com
മ​യാ​മി: അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ൽ ഒ​മ്പതു വ​യ​സു​കാ​ര​ന്‍റെ വെ​ടി​യേ​റ്റ് ആ​റു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ത​ല​യ്ക്കാ​ണു വെ​ടി​യേ​റ്റ​തെ​ന്നും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ ബ​ന്ധു​ക്ക​ളാ​ണോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​തി​ർ​ന്ന ചി​ല​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ര​ണ്ടു മാ​സം മു​ന്പ് ഒ​ഹാ​യി​യോ​യി​ൽ ര​ണ്ടു വ​യ​സു​കാ​ര​ൻ പി​താ​വി​ന്‍റെ തോ​ക്കു​മാ​യി ക​ളി​ക്ക​വേ വെ​ടി​യേ​റ്റ് ഗ​ർ​ഭി​ണി​യാ​യ അ​മ്മ മ​രി​ച്ചി​രു​ന്നു.