പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പെ​ൺ​കു​ട്ടി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

04:31 AM Aug 18, 2023 | Deepika.com
താ​നെ: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് പെ​ൺ​കു​ട്ടി​യെ അ​മ്മ​യ്ക്കു മുന്നി​ൽ യു​വാ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ന്ന​തി​നി​ടെ വി​ഷം കു​ടി​ച്ച ആ​ദി​ത്യ കാം​ബ്ലി(20)​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

താ​നെ​യി​ലെ ക​ല്യാ​ണി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു​ള്ളി​ലേ​ക്കു ക​യ​റി​യ പെ​ൺ​കു​ട്ടി​യെ​യും അ​മ്മ​യെ​യും ത​ള്ളി​വീ​ഴ്ത്തി​യ പ്ര​തി ക​ത്തി​കൊ​ണ്ടു പെ​ൺ​കു​ട്ടി​യെ പ​ല​ത​വ​ണ കു​ത്തു​ക​യാ​യി​രു​ന്നു.

കൊ​ല​ക്കു​റ്റ​ത്തി​ന് ആ​ദി​ത്യ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.