ചാലക്കുടി: നാലു വയസുകാരിക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് 12 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും. പ്രതി ചെമ്പുച്ചിറ സ്വദേശി നന്ദിപുലം ബൈജു(46)വിനെയാണ് ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധികതടവ് അനുഭവിക്കണം.
2020 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ മകൾക്കൊപ്പം കളിക്കാൻ വന്ന നാലുവയസുകാരിയെ പ്രലോഭിപ്പിച്ച് ലൈംഗീകാതിക്രമം നടത്തിയ കേസിലാണ് ശിക്ഷ. ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി സ് പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷിച്ചത്. അതിജീവിതയുടെ പുനരധിവാസത്തിനായി മതിയായ നഷ്ടപരിഹാരം ലഭ്യമാകാൻ ജില്ലാ നിയമ സഹായ അഥോറിറ്റിക്ക് കോടതി നിർദേശം നൽകി.
നാലു വയസുകാരിക്കുനേരെ ലൈംഗീകാതിക്രമം: പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും
08:50 AM Aug 18, 2023 | Deepika.com