അ​ജ​യ് റാ​യ് ഉ​ത്ത​ർ പ്ര​ദേ​ശ് പി​സി​സി അ​ധ്യ​ക്ഷ​ൻ

08:50 AM Aug 18, 2023 | Deepika.com
ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശ് പി​സി​സി അ​ധ്യ​ക്ഷ​നാ​യി അ​ജ​യ് റാ​യ്‌​യെ നി​യ​മി​ച്ച് എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ.

2014, 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വാ​ര​ണ​സി മ​ണ്ഡ​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ മ​ത്സ​രി​ച്ച് പ്ര​ശ​സ്ത​നാ​യ വ്യ​ക്തി​യാ​ണ് റാ​യ്. 2022 ഒ​ക്ടോ​ബ​റി​ൽ പി​സി​സി അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ത​നാ​യ ദ​ളി​ത് നേ​താ​വ് ബ്രി​ജ്‌​ലാ​ൽ ഖ​ബ്രി​ക്ക് പ​ക​ര​മാ​യി ആ​ണ് ഭു​മി​ഹാ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള റാ​യ് എ​ത്തു​ന്ന​ത്.

പാ​ർ​ട്ടി​യു​മാ​യി ആ​ലോ​ചി​ക്കാ​തെ പി​സി​സി ത​ല​ത്തി​ൽ നേ​താ​ക്ക​ളെ നി​യ​മി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഖ​ബ്രി​യെ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ​ത്.

1996-ൽ ​ബി​ജെ​പി ടി​ക്ക​റ്റി​ലാ​ണ് റാ​യ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. സി​പി​ഐ​യു​ടെ സി​റ്റിം​ഗ് എം​എ​ൽ​എ ഉ​ദാ​ലി​നെ​യാ​ണ് റാ​യ് ക​ന്നി​യ​ങ്ക​ത്തി​ൽ വീ​ഴ്ത്തി​യ​ത്. തു​ട​ർ​ന്ന് 2002, 2007 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വി​ജ​യി​ച്ച് എം​എ​ൽ​എ ആ​യ റാ​യ് 2009-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ര​ണ​സി ലോ​ക്സ​ഭാ സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പാ​ർ​ട്ടി വി​ട്ടു.

തു​ട​ർ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി ടി​ക്ക​റ്റി​ൽ ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷം സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച് ജ​യി​ച്ചു. 2012-ൽ ​കോ​ൺ​ഗ്ര​സി​ലെ​ത്തി​യ റാ​യ്, ആ ​വ​ർ​ഷ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്ദ്ര നി​യ​മ​സ​ഭാ സീ​റ്റി​ൽ നി​ന്ന് വി​ജ​യി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ര​ണ്ട് ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ടു.