ഇ​ടു​ക്കിയി​ല്‍ കോ​ണ്‍​ഗ്ര​സ് ഹ​ര്‍​ത്താ​ല്‍: പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

11:04 PM Aug 17, 2023 | Deepika.com
ഇ​ടു​ക്കി: ജി​ല്ല​യി​ല്‍ വെ​ള്ളി​യാ​ഴ്ച കോ​ണ്‍​ഗ്ര​സ് ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​. ജി​ല്ല​യി​ലെ എ​ല്‍​പി, യു​പി, എ​ച്ച് എ​സ് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​യ​താ​യി പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

മാ​റ്റി​വച്ച പ​രീ​ക്ഷ ഈ ​മാ​സം 25 ന് ​ന​ട​ത്താ​നാ​ണ് നി​ര്‍​ദ്ദേ​ശം. ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​രീ​ക്ഷ​ക​ളി​ൽ മാ​ത്ര​മാ​ണു മാ​റ്റ​മെ​ന്നും മ​റ്റു ജി​ല്ല​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ നി​ശ്ച​യി​ച്ച ടൈം​ടേ​ബി​ൾ പ്ര​കാ​രം ന​ട​ത്തു​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കു വേ​ണ്ടി അ​ഡീ​ഷ​ണ​ൽ അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ എം.​കെ. ഷൈ​ൻ​മോ​ൻ അ​റി​യി​ച്ചു.

1964 ലെ​യും 93 ലെ​യും ഭൂ​മി പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​ക, 13 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​ര്‍​മ്മാ​ണ നി​യ​ന്ത്ര​ണം പി​ന്‍​വ​ലി​ക്കു​ക, പ​ട്ട​യ ന​ട​പ​ടി​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ക, വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ല്‍ നി​ന്നും ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍.