കൊച്ചി: സിപിഎം നേതാവ് ഇ.പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് നല്കിയ ഹര്‍ജി ഹൈക്കോടതി സെപ്റ്റംബര്‍ 12നു പരിഗണിക്കാനായി മാറ്റി. ജസ്റ്റീസ് എ.എ. സിയാദ് റഹ്മനാണ് ഹര്‍ജി പരിഗണിക്കുന്നത്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് 1995 ഏപ്രില്‍ 12ന് ചണ്ഡീഗഢില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുമ്പോഴാണ് ജയരാജന് ആക്രമണത്തിനിരയായത്. രാവിലെ ജയരാജന് ട്രെയിനിലെ വാഷ് ബേസിനില്‍ മുഖം കഴുകുന്നതിനിടെ ഒന്നാം പ്രതി വിക്രംചാലില്‍ ശശി വെടിയുതിര്‍ക്കുകയായിരുന്നു. ജയരാജന്റെ കഴുത്തിനാണ് വെടിയേറ്റത്.
സുധാകരനു പുറമെ പേട്ട ദിനേശന്, ടി.പി. രാജീവന്, ബിജു എന്നിവരും കേസില്‍ പ്രതികളാണ്. പ്രതികള്‍ തിരുവനന്തപുരത്ത് കെ. സുധാകരനുമായി ഗൂഢാലോചന നടത്തിയെന്നും ശശിയെ ആക്രമണത്തിന് നിയോഗിച്ചത് ഇതിനു ശേഷമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കെ. സുധാകരന് നല്കിയ ഹര്‍ജിയില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
ഇ.പി. ജയരാജൻ വധശ്രമക്കേസ്: കെ. സുധാകരന്റെ ഹര്‍ജി മാറ്റി
09:58 PM Aug 17, 2023 | Deepika.com