മ​ലേ​ഷ്യ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് കാ​റി​ന് മു​ക​ളി​ൽ പ​തി​ച്ച് 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു

07:32 PM Aug 17, 2023 | Deepika.com
ക്വ​ലാ ലം​പു​ർ: മ​ലേ​ഷ്യ​യി​ൽ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​റി​നും ബൈ​ക്കി​നും മു​ക​ളി​ലേ​ക്ക് പ്രൈ​വ​റ്റ് ജെ​റ്റ് ത​ക​ർ​ന്നു​വീ​ണ് 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ക്വ​ലാ ലം​പു​രി​ന് സ​മീ​പ​ത്തു​ള്ള സെ​ലാം​ഗോ​ർ സു​ൽ​ത്താ​ൻ അ​ബ്ദു​ൾ അ​സീ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ(​പ്രാ​ദേ​ശി​ക സ​മ​യം) ലാ​ൻ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​റ് സീ​റ്റ​ർ ബീ​ച്ച്ക്രാ​ഫ്റ്റ് മോ​ഡ​ൽ വി​മാ​നം സ​മീ​പ​ത്തു​ള്ള റോ​ഡി​ലേ​ക്ക് പ​തി​ച്ച​ത്.

എ​ൽ​മി​നാ ടൗ​ൺ​ഷി​പ്പി​ന് സ​മീ​പ​ത്തു​ള്ള റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ലേ​ക്കാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. മ​രി​ച്ച​വ​രി​ൽ വി​മാ​ന​ത്തി​ലെ ആ​റ് യാ​ത്രി​ക​രും ര​ണ്ട് ക്രൂ ​അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്യാ​ൻ ജെ​റ്റി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​താ​യും വി​മാ​ന​ത്തി​ൽ നി​ന്ന് അ​പാ​യ​സ​ന്ദേ​ശ​മൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.