ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. 39 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഛത്തീസ്ഗഡിലേയും മധ്യപ്രദേശിലേയും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) അവലോകനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലെയും ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പുറത്തിറക്കി. 21 പേരുടെ ആദ്യ ഘട്ട പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഈ വർഷം നവംബർ-ഡിസംബർ മാസങ്ങളിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ മധ്യപ്രദേശിൽ മാത്രമാണ് ബിജെപി അധികാരത്തിലുള്ളത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസാണ് ഭരിക്കുന്നത്.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി
05:21 PM Aug 17, 2023 | Deepika.com