പു​സ്ത​ക പ്ര​കാ​ശനം ന​ട​ക്കാ​നി​രി​ക്കെ എ​ഴു​ത്തു​കാ​ര​ൻ ഗ​ഫൂ​ര്‍ അ​റ​യ്ക്ക​ല്‍ അ​ന്ത​രി​ച്ചു

05:14 PM Aug 17, 2023 | Deepika.com
കോ​ഴി​ക്കോ​ട്: പു​തി​യ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശം ന​ട​ക്കാ​നി​രി​ക്കെ എ​ഴു​ത്തു​കാ​ര​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഗ​ഫൂ​ര്‍ അ​റ​യ്ക്ക​ല്‍ (57) അ​ന്ത​രി​ച്ചു. ഗ​ഫൂ​റി​ന്‍റെ പു​തി​യ പു​സ്ത​ക​മാ​യ "ദ ​കോ​യ'​യു​ടെ പ്ര​കാ​ശം ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കാ​നി​രി​ക്കെ​യാ​യി​രു​ന്നു അ​ന്ത്യം. അ​ര്‍​ബു​ദ​ബാ​ധി​ത​നാ​യി കോ​ഴി​ക്കോ​ട് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ലു​ക്കാ ചു​പ്പി എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​ണ്.

നി​ദ്ര ന​ഷ്ട​പ്പെ​ട്ട സൂ​ര്യ​ൻ, അ​മീ​ബ ഇ​ര പി​ടി​ക്കു​ന്ന​തെ​ങ്ങ​നെ എ​ന്നീ ക​വി​താ സ​മാ​ഹാ​ര​ങ്ങ​ളും ഒ​രു ഭൂ​ത​ത്തി​ന്‍റെ ഭാ​വി​ജീ​വി​ത​മെ​ന്നും നോ​വ​ലും ആ​യി​ര​ത്തൊ​ന്നു രാ​വു​ക​ളു​ടെ പു​ന​രാ​ഖ്യാ​ന​മാ​യ 'ഷ​ഹ​റ​സാ​ദ പ​റ​ഞ്ഞ ന​ർ​മ്മ​ക​ഥ​ക​ൾ, ന​ക്ഷ​ത്ര​ജ​ന്മം, അ​ര​പ്പി​രി ലൂ​സാ​യ കാ​റ്റാ​ടി യ​ന്ത്രം, ഹോ​ർ​ത്തൂ​സു​ക​ളു​ടെ ചോ​മി, രാ​ത്രി​ഞ്ച​ര​നാ​യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ന്നി​വ​യാ​ണ് പു​സ്ത​ക​ങ്ങ​ൾ.