ഐ​ജി ല​ക്ഷ​മ​ണി​ന് കു​രു​ക്ക്; പു​രാ​വ​സ്തു ത​ട്ടി​പ്പ് ഗു​ഢാ​ലോ​ച​ന​യി​ലും പ്ര​തി

08:07 PM Aug 17, 2023 | Deepika.com
കൊ​ച്ചി: പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ ഐ​ജി ല​ക്ഷ്മ​ണി​ന് കു​രു​ക്ക്. ഗൂ​ഢാ​ലോ​ച​ന​യി​ലെ പ്ര​ധാ​നി ല​ക്ഷ്മ​ണെ​ന്ന് ഹെെക്കോടതിയിൽ ക്രൈം​ബ്രാ​ഞ്ച്. ഐ​ജി​യു​ടെ ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍​ജാ​മ്യം പി​ന്‍​വ​ലി​ക്കാ​നു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് പ​രാ​മ​ര്‍​ശം.

പു​രാ​വ​സ്തു ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ല്‍ ര​ണ്ട് ത​വ​ണ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് ഐ​ജി ല​ക്ഷ്മ​ണി​ന് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ചോ​ദ്യം ചെ​യ്യ​ലി​ല്‍ നി​ന്നും ഐ​ജി വി​ട്ടു നി​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വെെ .​ആ​ര്‍. റ​സ്തം ല​ക്ഷ്​മ​ണി​നെ​തി​രേ ഹെെക്കോടതിയെ സമീപിച്ചത്. ഇയാൾക്കെതിരേ സെ​ക്ഷ​ന്‍ 120 ബി ​പ്ര​കാ​ര​മു​ള്ള കു​റ്റം തെ​ളി​ഞ്ഞ​താ​യി ഹ​ര്‍​ജി​യി​ലു​ണ്ട്.

കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ അന്വേഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​ത് കേ​സി​ന്‍റെ മു​ന്നോ​ട്ട് പോ​ക്കി​നെ ബാ​ധി​ക്കു​ന്നു​വെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ഐ​ജി എ​ന്ന പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്താ​ണ് ര​ണ്ട് വ്യ​ത്യ​സ്ത മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് ല​ക്ഷ​മ​ണ്‍ ഹാ​ജ​രാ​ക്കി​യ​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാം എ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് കോ​ട​തി ല​ക്ഷ്​മ​ണി​ന് ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഹ​ര്‍​ജി ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്മാ​ന്റെ ബെഞ്ച് ​വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും.

2021 സെ​പ്റ്റംബ​ര്‍ 25 നാ​ണ് മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഐ ​ജി ല​ക്ഷ്മ​ണി​നെ കേ​സി​ല്‍ മൂ​ന്നാം പ്ര​തി​യാ​ക്കി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ ജൂ​ണ്‍ ഒ​മ്പ​തി​ന് എ​റ​ണാ​കു​ളം അ​ഡി. സി​ജെ​എം കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

ല​ക്ഷ്​മ​ണി​ന് പു​റ​മേ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ ​സു​ധാ​ക​ര​ന്‍, മു​ന്‍ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രെ​യും പ്ര​തി ചേ​ര്‍​ത്തി​രു​ന്നു.

മോ​ന്‍​സ​നെ​തി​രാ​യ ത​ട്ടി​പ്പു കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ഐ​ജി ല​ക്ഷ്മ​ണ്‍ ശ്ര​മം ന​ട​ത്തി​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ക്ഷ്മ​ണി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് സ​ര്‍​വീ​സി​ല്‍ തി​രി​ച്ചെ​ടു​ത്തു.