തിരുവനന്തപുരം: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരേ ഡിവൈഎഫ്ഐ രംഗത്ത്. എംഎൽഎയ്ക്കെതിരേ ഉയർന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും ജനങ്ങളെ വഞ്ചിക്കുന്ന നടപടിയാണ് എംഎൽഎയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് വി.വസീഫ് എന്നിവർ പറഞ്ഞു.
റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണത്തിന് കൃത്യമായ മറുപടി നൽകിയില്ല. എംഎൽഎയുടെ സാമ്പത്തിക ഇടപാട് നിയമവിരുദ്ധമായിട്ടാണെന്നും എംഎൽഎ സ്ഥാനത്തിരുന്ന് കള്ളപ്പണം വെളുപ്പിച്ചുവെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
മാത്യു കുഴൽനാടൻ പോക്സോ കേസിലെ പ്രതിയെ രക്ഷിക്കാൻ വേണ്ടി പരസ്യ വക്കാലത്ത് എടുത്ത ആളാണ്. കുഴൽനാടനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. എംഎൽഎ ഓഫീസിലേയ്ക്ക് വെള്ളിയാഴ്ച രാവിലെ 11ന് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തുമെന്നും സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
മാത്യു കുഴൽനാടനെതിരായ ആരോപണം ഗുരുതരമെന്ന് ഡിവൈഎഫ്ഐ
08:04 PM Aug 17, 2023 | Deepika.com