മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ കു​ടും​ബ​വീ​ട്ടി​ല്‍ വെ​ള്ളി​യാ​ഴ്ച റ​വ​ന്യു വ​കു​പ്പ് സ​ര്‍​വേ

04:36 PM Aug 17, 2023 | Deepika.com
കൊ​ച്ചി: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ കോ​ത​മം​ഗ​ല​ത്തെ കു​ടും​ബ​വീ​ട്ടി​ല്‍ വെ​ള്ളി​യാ​ഴ്ച സ​ര്‍​വേ ന​ട​ത്താ​ന്‍ റ​വ​ന്യു വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

കോ​ത​മം​ഗ​ലം ക​ട​വൂ​ര്‍ വി​ല്ലേ​ജി​ലെ ഭൂ​മി​യി​ലാ​ണ് ന​ട​പ​ടി. രാ​വി​ലെ 11ന് ​സ​ര്‍​വേ ന​ട​ക്കു​മെ​ന്ന് താ​ലൂ​ക്ക് സ​ര്‍​വേ​യ​ര്‍ എം​എ​ല്‍​എ​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ജി​ല​ന്‍​സ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് സ​ര്‍​വേ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

എം​എ​ല്‍​എ​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡ് മ​ണ്ണി​ട്ട് നി​ക​ത്തി കെ​ട്ടു​ന്ന​തി​നേ​ചൊ​ല്ലി നേ​ര​ത്തേ ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ അ​ന​ധി​കൃ​ത​മാ​യി ഭൂ​മി നി​ക​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ചി​ല​ര്‍ എം​എ​ല്‍​എ​ക്കെ​തി​രേ വി​ജി​ല​ന്‍​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ന്‍​സ് സ​ര്‍​വേ ന​ട​ത്താ​ന്‍ റ​വ​ന്യു വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

കു​ഴ​ല്‍​നാ​ട​ന്‍റെ ചി​ന്ന​ക്ക​നാ​ലി​ലെ റി​സോ​ര്‍​ട്ട് രാ​ഷ്ട്രീ​യ വി​ഷ​യ​മാ​യി സി​പി​എം ഉ​യ​ര്‍​ത്തി​ക്കൊ​ണ്ട് വ​രു​ന്ന​തി​നി​ടെ​യാ​ണ് കു​ടും​ബ​വീ​ട്ടി​ല്‍ സ​ര്‍​വേ ന​ട​ത്താ​നു​ള്ള റ​വ​ന്യു വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.