തെ​ളി​വി​ല്ല; സൈ​ബി ജോ​സി​നെ​തി​രാ​യ വ​ഞ്ച​നാ​ക്കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

02:58 PM Aug 17, 2023 | Deepika.com
കൊ​ച്ചി: അ​ഡ്വ. സൈ​ബി ജോ​സി​നെ​തി​രാ​യ വ​ഞ്ച​നാ​ക്കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സാ​ണ് റ​ദ്ദാ​ക്കി​യ​ത്.

കു​ടും​ബ​ക്കോ​ട​തി​യി​ലെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ത​മം​ഗ​ലം സ്വ​ദേ​ശി സൈ​ബി​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​യ​ത്. ത​ന്‍റെ ഭാ​ര്യ​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന സൈ​ബി കേ​സ് ഒ​തു​ക്കി​തീ​ര്‍​ക്കാ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഞ്ച് ല​ക്ഷം രൂ​പ ത​ന്നോ​ട് വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

കേ​സി​ല്‍ സൈ​ബി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ള്‍​ക്കെ​തി​രേ തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് റ​ദ്ദാ​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ല്‍ സൈ​ബി​ക്കെ​തി​രേ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.