തൃശൂര്‍: മിച്ചഭൂമി ചട്ടം കര്‍ശനമായി പാലിക്കുമെന്ന് റവന്യുമന്ത്രി കെ.രാജന്. റവന്യു വകുപ്പിന് മുമ്പില്‍ വരുന്ന പ്രശ്നങ്ങളെ വ്യക്തികളുടെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിലായിരിക്കില്ല സമീപിക്കുകയെന്ന് മന്ത്രി പറഞ്ഞു.
പി.വി. അന്‍വര്‍ എംഎല്‍എയുടെ പക്കലുള്ള മിച്ചഭൂമി സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭൂപരിധി സംബന്ധിച്ച് വ്യക്തമായ ചട്ടങ്ങളുണ്ട്. ഏത് വ്യക്തി എന്നതല്ല നിയമമാണ് നോക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലനില്‍ക്കുന്ന ചട്ടങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ചട്ടത്തിനും നിയമത്തിനും മുകളില്‍ പോകാന്‍ ഉദ്യോഗസ്ഥനോ ഉത്തരവിനോ വ്യക്തിക്കോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കോ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
മിച്ചഭൂമി ചട്ടം കര്‍ശനമായി പാലിക്കും, ആരും നിയമത്തിന് മുകളിലല്ല: മന്ത്രി രാജന്
04:35 PM Aug 17, 2023 | Deepika.com