ശ​ക്തി​ധ​ര​ന്‍റേ​ത് ഭാ​വ​ന​യി​ല്‍ വി​രി​ഞ്ഞ കെ​ട്ടു​ക​ഥ: മ​ന്ത്രി രാ​ജീ​വ്

04:35 PM Aug 17, 2023 | Deepika.com
കൊ​ച്ചി: ദേ​ശാ​ഭി​മാ​നി മു​ന്‍ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ര്‍ ജി.​ശ​ക്തി​ധ​ര​ന്‍റെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് മ​ന്ത്രി പി.​രാ​ജീ​വ്. വ​സ്തു​ത​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് ശ​ക്തി​ധ​ര​ന്‍ പ​റ​യു​ന്ന​തെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

സ​ത്യ​ത്തി​ന്‍റെ ക​ണി​ക പോ​ലു​മി​ല്ലാ​ത്ത, ഭാ​വ​ന​യി​ല്‍ വി​രി​ഞ്ഞ കെ​ട്ടു​ക​ഥ മാ​ത്ര​മാ​ണ​ത്. തെ​ളി​വു​ണ്ടെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് പോ​ലീ​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൈ​തോ​ല​പ്പാ​യ​യി​ല്‍ പൊ​തി​ഞ്ഞ് ര​ണ്ട് കോ​ടി 35 ല​ക്ഷം രൂ​പ കൊ​ണ്ടു​പോ​യ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നാ​ണ് ശ​ക്തി​ധ​ര​ന്‍റെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍. പ​ണം എ​കെ​ജി സെ​ന്‍റ​റി​ല്‍ എ​ത്തി​ച്ച​ത് ഇ​പ്പോ​ഴ​ത്തെ വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ് ആ​ണെ​ന്നും ശ​ക്തി​ധ​ര​ന്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു.