ചാ​ണ്ടി ഉ​മ്മ​ന്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

02:45 PM Aug 17, 2023 | Deepika.com
കോ​ട്ട​യം: പു​തു​പ്പ​ള​ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പളളിക്കത്തോട്ടിലുള്ള പാ​മ്പാ​ടി ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ല്‍ എ​ത്തി​യാ​ണ് പ​ത്രി​ക ന​ല്‍​കി​യ​ത്.

അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർ ഇ. ദിൽഷാദ് മുമ്പാകെയാണ് രാവിലെ 11.30 ന് പത്രിക സമർപ്പിച്ചത്. നാ​ല് സെ​റ്റ് പ​ത്രി​കയാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍ സ​മ​ര്‍​പ്പി​ച്ച​ത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്കൊ​പ്പം പ​ള്ളി​ക്ക​ത്തോ​ട് ക​വ​ല​യി​ല്‍ നി​ന്നും ന​ട​ന്നെ​ത്തി​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ചാ​ണ്ടി ഉ​മ്മ​ന്‍റെ സ​ഹോ​ദ​രി​മാ​രാ​യ അ​ച്ചു ഉ​മ്മ​നും മ​റി​യ ഉ​മ്മ​നും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എംഎൽഎ, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി, മോ​ന്‍​സ് ജോ​സ​ഫ് എംഎൽഎ, കെ.​സി. ജോ​സ​ഫ്, കോ​ട്ട​യം ഡി​സിസി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്, ജോ​ഷി ഫി​ലി​പ്പ് എ​ന്നി​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​യെ അ​നു​ഗ​മി​ച്ചു.

പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​യ്ക്കൊ​പ്പം കെ​ട്ടി​വ​യ്ക്കാ​നു​ള്ള പ​ണം ന​ല്‍​കി​യ​ത് സി.​ഒ.​ടി. ന​സീ​റി​ന്‍റെ മാ​താ​വാ​യി​രു​ന്നു. ക​ണ്ണൂ​രി​ല്‍​വ​ച്ച് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ക​ല്ലെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​യാ​ണ് സി.​ഒ.​ടി. ന​സീ​ര്‍.

എൻഡിഎ സ്ഥാനാര്‍ഥി ജി.ലിജിന്‍ലാലും വ്യാഴാഴ്ച നാമനിര്‍ദേശപത്രിക നല്‍കും. പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. വരണാധികാരി ആയ കോട്ടയം ആർഡിഒ വിനോദ് രാജിന്‍റെ മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്.

മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സെപ്റ്റംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിനാണ് ഫലം പുറത്തുവരിക.