തൃശൂർ: രണ്ടു സ്ത്രീകളടക്കം നാലു പേരെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കുന്നംകുളത്ത് ലോഡ്ജിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
കൂറ്റനാട് സ്വദേശികളായ ഷഫീക്ക് (32), അനസ് (26), ആലപ്പുഴ ആർത്തുങ്കൽ സ്വദേശിനി ഷെറിൻ (29), കൊല്ലം സ്വദേശി സുരഭി (23) എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. പ്രതികളിൽ നിന്നും അഞ്ച് ഗ്രാം എംഡിഎംഎയാണ് പോലീസ് കണ്ടെത്തിയത്.
പ്രദേശത്തെ സ്കൂള്‍ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പ്രതികള്‍ മയക്കുമരുന്നെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
രണ്ടു സ്ത്രീകളടക്കം നാലു പേർ എംഡിഎംഎയുമായി പിടിയിൽ
08:41 AM Aug 17, 2023 | Deepika.com