തൊ​ടു​പു​ഴ​യി​ൽ ഗൃ​ഹ​നാ​ഥ​ന്‍ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

02:57 AM Aug 17, 2023 | Deepika.com
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ ഗൃ​ഹ​നാ​ഥ​ന്‍ കി​ട​പ്പു മു​റി​യി​ല്‍ വെ​ടി​യേ​റ്റ് മ​രി​ച്ചു. മാ​വ​ടി പ്ലാ​ക്ക​ല്‍​വീ​ട്ടി​ല്‍ സ​ണ്ണി തോ​മ​സ് (57) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

മു​റി​യി​ല്‍​നി​ന്ന് വെ​ടി​ശ​ബ്ദം കേ​ട്ടെ​ത്തി​യ വീ​ട്ടു​കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ൽ സ​ണ്ണി​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പി​ന്നീ​ട് പൊ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ത​ല​യി​ലെ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തു​ക​യും ആ​ത്മ​ഹ​ത്യ​യാ​ണോ എ​ന്ന സം​ശ​യ​ത്തി​ല്‍ കേ​സ് എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു

എ​ന്നാ​ല്‍ ഉ​ച്ച​യോ​ടെ ന​ട​ത്തി​യ പ്രാ​ഥ​മി​ക പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ലാ​ണ് മൂ​ക്കി​ന് സ​മീ​പം വെ​ടി​യേ​റ്റ​താ​യി സ്ഥി​രീ​ക​രി​ച്ച​ത്.