ഓ​ണം ബം​പ​ർ ലോ​ട്ട​റി​ക്ക് റി​ക്കാ​ർ​ഡ് വി​ൽ​പ​ന

08:40 AM Aug 17, 2023 | Deepika.com
തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഓ​ണം ബം​പ​ർ ലോ​ട്ട​റി​ക്ക് റി​ക്കാ​ർ​ഡ് വി​ൽ​പ​ന. ജൂ​ലൈ 27 ന് ​ടി​ക്ക​റ്റ് വി​ൽ​പ​ന ആ​രം​ഭി​ച്ച​തു മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ വി​റ്റ​ത് 20.5 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ.

ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ വി​റ്റ​ത് 12.83 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ്. 25 കോ​ടി​യാ​ണ് ഒ​ന്നാം സ​മ്മാ​നം. രാ​ജ്യ​ത്ത് ഏ​റ്റ​വും ഉ​യ​ർ​ന്ന ലോ​ട്ട​റി സ​മ്മാ​ന​വും ഓ​ണം ബം​പ​റി​ന്‍റേ​താ​ണ്. 500 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല.

പാ​ല​ക്കാ​ടാ​ണ് ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യി​ൽ മു​ന്നി​ൽ. ര​ണ്ടാം സ്ഥാ​ന​ത്ത് തി​രു​വ​ന​ന്ത​പു​രം. തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ൾ തൊ​ട്ടു​പി​ന്നി​ലു​ണ്ട്.

30 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ് ഇ​തു​വ​രെ അ​ച്ച​ടി​ച്ച​ത്. പ​ര​മാ​വ​ധി 90 ല​ക്ഷം ടി​ക്ക​റ്റു​വ​രെ അ​ച്ച​ടി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.