ബ​സ് യാ​ത്ര​ക്കി​ടെ പെ​ൺ​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ​യാ​ൾ പി​ടി​യി​ൽ

12:34 AM Aug 17, 2023 | Deepika.com
തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ ബ​സ് യാ​ത്ര​ക്കി​ട​യി​ൽ പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​യാ​ൾ പി​ടി​യി​ൽ. എ​റി​യാ​ട് യൂ​ബ​സാ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ അ​ക്ബ​റാ​ണ് (63) അ​റ​സ്റ്റി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. സ്വ​കാ​ര്യ ബ​സി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നും കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ പ​ല​പ്രാ​വ​ശ്യം ശ​ല്യ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് ബ​സ് ച​ന്ത​പ്പു​ര ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്ത​യ​പ്പോ​ൾ പെ​ൺ​കു​ട്ടി ചെ​രി​പ്പ് ഊ​രി ഇ​യാ​ളെ അ​ടി​ച്ചു. ഇ​തോ​ടെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും നാ​ട്ടു​കാ​ർ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് വ്യ​ക്ത​മാ​യി. പെ​ൺ​കു​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഇ​യാ​ൾ​ക്ക​തി​രെ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.