പാ​ല​ക്കാ​ട്ട് ന​വ​ജാ​ത​ശി​ശു​വി​ന് വാ​ക്സി​ൻ മാ​റി​ന​ൽ​കി

10:27 PM Aug 16, 2023 | Deepika.com
പാ​ല​ക്കാ​ട്: പി​രാ​യി​രി​യി​ൽ അ​ഞ്ച് ദി​വ​സം പ്രാ​യ​മു​ള്ള കു​ട്ടി​ക്ക് വാ​ക്സി​ൻ മാ​റി​ന​ൽ​കി. ബി​സി​ജി കു​ത്തി​വ​യ്പ് എ​ടു​ക്കാ​നാ​യി എ​ത്തി​യ കു​ട്ടി​ക്ക് പോ​ളി​യോ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ആ​ണ് ന​ൽ​കി​യ​ത്.

പ​ള്ളി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ കു​ട്ടി​ക്ക് ആ​ണ് കു​ത്തി​വ​യ്പ് മാ​റി ന​ൽ​കി​യ​ത്. കു​ട്ടി​ക്ക് നി​ല​വി​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രെ ഡി​എം​ഒ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ വ്യ​ക്ത​മാ​ക്കി.