സ്കൂ​ള്‍ ക​ലോ​ത്സ​വം കൊ​ല്ല​ത്ത്; കാ​യി​ക​മേ​ള കു​ന്നം​കു​ള​ത്ത്

09:48 PM Aug 16, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ജ​നു​വ​രി​യി​ൽ കൊ​ല്ല​ത്ത് ന​ട​ത്തു​ന്ന​തി​നു അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള തൃ​ശൂ​ർ കു​ന്നം​കു​ള​ത്തും സ്പെ​ഷ​ൽ സ്കൂ​ൾ മേ​ള എ​റ​ണാ​കു​ള​ത്തും ശാ​സ്ത്ര​മേ​ള തി​രു​വ​ന​ന്ത​പു​ര​ത്തും സം​ഘ​ടി​പ്പി​ക്കും.

ടി​ടി​ഐ ക​ലോ​ത്സ​വം പാ​ല​ക്കാ​ട് ആ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ക. ഇ​തു​പ്ര​കാ​രം എ​ല്ലാ സ്കൂ​ൾ മേ​ള​ക​ൾ​ക്കു​മു​ള്ള അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ ചു​മ​ത​ല​യും നി​ശ്ച​യി​ച്ചു. സ്കൂ​ൾ, സ​ബ്ജി​ല്ലാ ത​ല മേ​ള​ക​ൾ ഒ​ക്ടോ​ബ​റി​ന​കം പൂ​ർ​ത്തി​യാ​ക്കും. ജി​ല്ലാ​ത​ല മേ​ള ഡി​സം​ബ​ർ ആ​ദ്യ വാ​ര​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണം.

സം​സ്ഥാ​ന​ത​ല മേ​ള​ക​ൾ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ൽ​നി​ന്ന് നേ​രി​യ​മാ​റ്റ​മു​ണ്ടാ​കും. തീ​യ​തി​ക​ളും വി​ശ​ദാം​ശ​ങ്ങ​ളും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.