കോ​ള​ജ് അ​ധ്യാ​പ​ക​നെ അ​പ​മാ​നി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

10:27 PM Aug 16, 2023 | Deepika.com
കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ക്ലാ​സ് മു​റി​യി​ല്‍ കാ​ഴ്ച​പരിമിതനായ അ​ധ്യാ​പ​ക​നെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​ന്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി, എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നും അ​ധ്യാ​പ​ക​നി​ല്‍ നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നും പ്രി​ന്‍​സി​പ്പ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രി​ല്‍ നി​ന്ന് വി​വ​ര ശേ​ഖ​ര​ണം ന​ട​ത്താ​നു​മാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷ​മാ​കും പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് തീ​രു​മാ​ന​മെ​ടു​ക്കു​ക.

പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​സി.​യു.​പ്രി​യേ​ഷ് ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​ഴ്ച​പ​രി​മി​തി​യു​ള്ള ഇ​ദ്ദേ​ഹം ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​നു​വാ​ദ​മി​ല്ലാ​തെ പ്ര​വേ​ശി​ച്ച് അ​ധ്യാ​പ​ക​ന് പി​റ​കി​ലാ​യി നി​ല്‍​ക്കു​ക​യും അ​ദ്ദേ​ഹ​ത്തെ ക​ളി​യാ​ക്കു​ന്ന രീ​തി​യി​ല്‍ പെ​രു​മാ​റു​ക​യും ചെ​യ്തു.

ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സ് ശ്ര​ദ്ധി​ക്കാ​തെ അ​ല​ക്ഷ്യ​മാ​യി ഇ​രു​ന്ന് മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ച്ചു. ഇ​ത് മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി ചി​ത്രീ​ക​രി​ച്ചു. പി​ന്നീ​ട് ഈ ​ദൃ​ശ്യം ഇ​ന്‍​സ്റ്റ​ഗ്രാം ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ചു.

സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ന്‍ ഉ​ട​ന്‍ പ്രി​യേ​ഷ് പ്രി​ന്‍​സി​പ്പ​ലി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് കൗ​ണ്‍​സി​ലി​ലും പ​രാ​തി സ​മ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് കോ​ള​ജി​ലെ കെ​എ​സ്‌​യു യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് സി.​എ.​മു​ഹ​മ്മ​ദ് ഫാ​സി​ല്‍, വി.​രാ​ഗേ​ഷ്, എ​ന്‍.​ആ​ര്‍.​പ്രി​യ​ത, എം.​ആ​ദി​ത്യ, ന​ന്ദ​ന സാ​ഗ​ര്‍, ഫാ​ത്തി​മ ന​ഫ്‌​ലം എ​ന്നി​വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കോ​ള​ജ് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.