പി.​വി. അ​ൻ​വ​റി​ന്‍റെ പ​ക്ക​ൽ 19 ഏ​ക്ക​ർ അ​ധി​ക​ഭൂ​മി​യെ​ന്ന് ലാ​ൻ​ഡ് ബോ​ർ​ഡ്

09:07 PM Aug 16, 2023 | Deepika.com
കോ​ഴി​ക്കോ​ട്: പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ പ​ക്ക​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും 19 ഏ​ക്ക​ർ ഭൂ​മി അ​ധി​ക​മാ​യി ഉ​ണ്ടെ​ന്ന് ലാ​ൻ​ഡ് ബോ​ർ​ഡ്.

അ​ധി​ക​ഭൂ​മി സം​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ൻ​വ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും അ​ൻ​വ​റി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും നോ​ട്ടീ​സ് അ​യ​ച്ച​താ​യും ലാ​ൻ​ഡ് ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

മി​ച്ച​ഭൂ​മി കേ​സ് തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് അ​ൻ​വ​ർ ഹൈ​ക്കോ​ട​തി​യി​ല്‍ മൂ​ന്ന് മാ​സം കൂ​ടി സാ​വ​കാ​ശം തേ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് താ​മ​ര​ശേ​രി താ​ലൂ​ക്ക് ലാ​ന്‍​ഡ് ബോ​ര്‍​ഡ് ഈ ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്.

അ​ന്‍​വ​റും കു​ടും​ബ​വും ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം ലം​ഘി​ച്ച് അ​ധി​ക ഭൂ​മി കൈ​വ​ശം വ​ച്ച​താ​യി കാ​ട്ടു​ന്ന തെ​ളി​വു​ക​ള്‍ ലാ​ന്‍​ഡ് ബോ​ര്‍​ഡി​ന് പ​രാ​തി​ക്കാ​ർ നേ​ര​ത്തെ കൈ​മാ​റി​യി​രു​ന്നു. 34.37 ഏ​ക്ക​ര്‍ ഭൂ​മി​യു​ടെ രേ​ഖ​ക​ളാ​ണ് കൈ​മാ​റി​യ​ത്.

നേ​ര​ത്തെ 12.46 ഏ​ക്ക​ര്‍ അ​ധി​ക​ഭൂ​മി​യു​ടെ രേ​ഖ​ക​ളും പ​രാ​തി​ക്കാ​ർ കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തെ​ല്ലാം മി​ച്ച​ഭൂ​മി​യാ​ണെ​ന്നും ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ലെ ഇ​ള​വു​ക​ള​നു​സ​രി​ച്ചു​ള​ള ഭൂ​മി മാ​ത്ര​മാ​ണ് കൈ​വ​ശം വ​യ്ക്കു​ന്ന​തെ​ന്ന് അ​ന്‍​വ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ അ​റി​യി​ച്ചി​രു​ന്നു.

ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം അ​നു​സ​രി​ച്ച് ഒ​രു കു​ടും​ബ​ത്തി​ന് കൈ​വ​ശം വ​യ്ക്കാ​വു​ന്ന ഭൂ​മി​യു​ടെ പ​രി​ധി 15 ഏ​ക്ക​ര്‍ ആ​ണെ​ന്ന നി​യ​മം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ അ​ൻ​വ​റി​നെ​തി​രെ പ​രാ​തി ഉ​യ​ർ​ത്തി​യ​ത്.