അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര

07:21 PM Aug 16, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി യാ​ത്ര സൗ​ജ​ന്യ​മാ​ക്കും. അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

10-ാം ത​രം ക​ഴി​ഞ്ഞ കു​ട്ടി​ക​ൾ​ക്ക് തൊ​ട്ട​ടു​ത്ത സ്‌​കൂ​ളി​ൽ പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ർ​ഷി​പ്പ്, സ്‌​റ്റൈ​പ്പ​ന്‍റ്, കോ​ള​ജ് ക്യാ​ൻ​റീ​നി​ൽ സൗ​ജ​ന്യ ഭ​ക്ഷ​ണം എ​ന്നി​വ ന​ൽ​കും.

ഭൂ​ര​ഹി​ത - ഭ​വ​ന​ര​ഹി​ത അ​തി​ദ​രി​ദ്ര​ർ​ക്ക് ഭൂ​മി​യും വീ​ടും ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി ഊ​ർ​ജി​ത​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് യു​ഡി ഐ​ഡി ന​ൽ​കു​ന്ന​തി​ന് പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കും.

സംസ്ഥാനത്ത് ഭ​ക്ഷ​ണം മാ​ത്രം ക്ലേ​ശ​ക​ര​മാ​യ 4,736 കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. ആ​രോ​ഗ്യം ക്ലേ​ശ​ക​ര​മാ​യ 28,663 വ്യ​ക്തി​ക​ൾ ഉ​ൾ​പ്പെ​ട്ട 13,753 കു​ടും​ബ​ങ്ങ​ളു​ണ്ട്. വ​രു​മാ​നം മാ​ത്രം ക്ലേ​ശ​ക​ര​മാ​യ 1,705 കു​ടും​ബ​ങ്ങ​ളും ഭ​ക്ഷ​ണ​വും ആ​രോ​ഗ്യ​വും ക്ലേ​ശ​ക​ര​മാ​യ 8,671 കു​ടും​ബ​ങ്ങ​ളു​മാ​ണു​ള്ള​ത്.