കോ​ട്ട​യി​ൽ എ​ന്‍​ട്ര​ൻ​സ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി; ഈ ​മാ​സ​ത്തെ നാ​ലാം സം​ഭ​വം

09:06 PM Aug 16, 2023 | Deepika.com
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ ഐ​ഐ​ടി - ജെ​ഇ​ഇ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യ്ക്കാ​യി ത​യാ​റെ​ടു​ത്തി​രു​ന്ന വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി.

ബി​ഹാ​റി​ലെ ഗ​യാ ജി​ല്ല​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​യെ മ​ഹാ​വീ​ർ ന​ഗ​റി​ലെ താ​മ​സ​സ്ഥ​ല​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി​രു​ന്ന​താ​യി സ​ഹ​പാ​ഠി​ക​ൾ അ​റി​യി​ച്ചു.

മേ​ഖ​ല​യി​ൽ ഈ മാ​സം ന​ട​ക്കു​ന്ന നാ​ലാ​മ​ത്തെ വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ആ​ണി​ത്. 2023-ൽ ​ഇ​തു​വ​രെ 21 വി​ദ്യാ​ർ​ഥി​ക​ളാ​ണ് കോ​ട്ട മേ​ഖ​ല​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്.